ബിഗ് ബജറ്റ് സിനിമകളുമായി തിരക്കിലാണ് നടന്‍ പ്രഭാസ് ഇപ്പോള്‍. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ പ്രഭാസ് ചിത്രങ്ങള്‍ മിക്കതും തിയേറ്ററുകളില്‍ ദുരന്തമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങള്‍ക്കായി കഠിന പരിശ്രമത്തിലാണ് പ്രഭാസ്. കരിയറിനൊപ്പം പ്രഭാസിന്റെ വ്യക്തിജീവിതവും ചര്‍ച്ചയാകാറുണ്ട്.
44ലേക്ക് കടക്കുന്ന താരം ഇപ്പോഴും അവിവിഹാതിനായി തുടരുകയാണ്. എന്നാല്‍ പ്രഭാസ് ബാച്ചിലര്‍ ലൈഫ് അവസാനിക്കുകയാണ്. പ്രഭാസിന്റെ വിവാഹം ഉടനെ നടക്കുമെന്ന് നടന്റെ ആന്റി ശ്യാമള ദേവിയാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രഭാസിന്റെ അച്ഛന്റെ സഹോദരന്‍ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി.
അതേസമയം, ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ചര്‍ച്ചയാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുതാരങ്ങളുടെയും വിവാഹ ചിത്രവും പ്രചരിച്ചിരുന്നു.
Read more
എഐ സാങ്കേതികവിദ്യയില്‍ ഉണ്ടാക്കിയ ചിത്രമാണ് പ്രചരിച്ചത്. 41കാരിയായ അനുഷ്‌കയും അവിവാഹിതയായി തുടരുകയാണ്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പ്രഭാസിനെ പോലെ അനുഷ്‌ക ഷെട്ടിയും ഒഴിഞ്ഞ് മാറാറാണ് പതിവ്.