യുസ്വേന്ദ്ര ചാഹലിന്റെയും ധനശ്രീ വർമ്മയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇരുവരും വൈകാതെ വേർപിരിയാൻ തീരുമാനിച്ചേക്കുമെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വിവാഹമോചന ഊഹാപോഹങ്ങൾക്കിടയിൽ പുതിയൊരു പേര് കൂടെ ഉയർന്നു വരുന്നു. അത് ചാഹലിന്റെ സഹ ക്രിക്കറ്റ് താരവും സുഹൃത്തുമായ ശ്രേയസ് അയ്യരിന്റെ പേരാണ്.
ധനശ്രീയുടെ പേര് ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുമായി ബന്ധപ്പെടുത്തുകയാണ് ഇപ്പോൾ നെറ്റിസൺസ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പല അവസരങ്ങളിലും ഇവരെ ഒരുമിച്ച് കണ്ടതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ചാഹലിന്റെ ഭാര്യ ധനശ്രീ ക്രിക്കറ്റ് താരം അയ്യരുമൊത്തുള്ള നൃത്ത വീഡിയോ 2021ൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടിരുന്നു. അന്ന് മുതൽ ഇരുവരെയും ബന്ധപ്പെടുത്തിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.
ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്കൊപ്പമുള്ള ധൻശ്രീ വർമ്മയുടെ നൃത്തം വീഡിയോ വൈറൽ ആയതിനെ തുടർന്ന് അതിന്റെ പേരിൽ ആളുകൾ യുസ്വേന്ദ്ര ചാഹലിനെ രൂക്ഷമായി ട്രോളിയിരുന്നു. ശ്രേയസ് അയ്യരുടെ സഹോദരിയും കൊറിയോഗ്രാഫറുമായ ശ്രേഷ്ഠ, ധനശ്രീ വർമ്മയുടെ അടുത്ത സുഹൃത്താണെന്നും അവർ ഒന്നിലധികം തവണ നൃത്തം ചെയ്തിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും.
ധനശ്രീ വർമ്മ അയ്യർക്കൊപ്പം കാണാനുള്ള ഒരു പ്രധാന കാരണം അദ്ദേഹത്തിന്റെ്റെ സഹോദരിയുമായുള്ള സൗഹൃദമാണ്. പല ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് കണ്ടിട്ടുണ്ട്. ധനശ്രീയും ശ്രേയസ് അയ്യരുമായുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമിൽ ചർച്ചയാവുന്നുണ്ട്.