പ്രതികരിക്കില്ലെന്ന് കരുതിയവര്‍ പ്രതികരിച്ച് തുടങ്ങിയപ്പോള്‍; 'പ്രതി പൂവന്‍കോഴി' രണ്ടാം വാരത്തിലേക്ക്

മഞ്ജു വാര്യര്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തിയ “പ്രതി പൂവന്‍കോഴി” മികച്ച പ്രതികരണങ്ങളുമായി രണ്ടാം വാരത്തിലേക്ക്. സമൂഹത്തിന് നല്ലൊരു സന്ദേശവുമായാണ് ചിത്രം എത്തിയത്. സെയില്‍ ഗേള്‍ ആയി മഞ്ജു വേഷമിടുമ്പോള്‍ ആന്റപ്പന്‍ എന്ന വില്ലനായെത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്.

മാധുരി, റോസമ്മ, തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ എന്നിവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷന്മാര്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. അനുശ്രീ, ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read more

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഉണ്ണി ആര്‍ ആണ്. ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.