'കോള്‍ഡ് കേസ്' ആമസോണ്‍ പ്രൈമില്‍; പൃഥ്വിരാജിന്റെ ആദ്യ ഒ.ടി.ടി റിലീസ്, തിയതി പുറത്ത്

പൃഥ്വിരാജ് ചിത്രം “കോള്‍ഡ് കേസ്” ആമസോണ്‍ പ്രൈമില്‍ റിലീസിന് എത്തുന്നു. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ആമസോണ്‍ പ്രൈം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ മാസം 30ന് ചിത്രം റിലീസ് ചെയ്യും.പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി ചിത്രം കൂടിയാണിത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന കോള്‍ഡ് കേസ്, മാലിക് എന്നീ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസിന് എത്തിക്കുകയാണ് എന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം എക്‌സിബിറ്റേഴ്‌സിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോള്‍ഡ് കേസിന്റെ റിലീസ് തീയതി എത്തിയിരിക്കുന്നത്.

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. “അരുവി” ഫെയിം അതിഥി ബാലന്‍ ആണ് ചിത്രത്തില്‍ നായിക.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രീനാഥ് വി നാഥിന്റെതാണ് തിരക്കഥ. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ആണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് അലക്സ്.

View this post on Instagram

A post shared by amazon prime video IN (@primevideoin)

Read more