ആരാധകരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ‘എമ്പുരാന്‍’ തിയറ്ററുകളില്‍ അവതരിച്ചു. കേരളത്തിലെ എല്ലാ തിയറ്ററുകളില്‍ വാദ്യമേളങ്ങളോടെയാണ് സിനിമയുടെ റിലീസിനെ എതിരേറ്റത്. രാവിലെ 6 മണിക്ക് ആണ് ഫാന്‍ ഷോ ആരംഭിച്ചത്. ആഗോള റിലീസ് ആയി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ എമ്പുരാന്‍ സിനിമയുടെ ആദ്യ പകുതി പിന്നിട്ടു. മികച്ച അഭിപ്രായമാണ് ആദ്യപകുതിക്ക് ലഭിച്ചിരിക്കുന്നത്.
എല്ലാവരും കാത്തിരുന്ന ചുവന്ന ഡ്രാഗണ്‍ ചിഹ്നത്തിലുള്ള കുപ്പായത്തിലുള്ള താരം സ്‌ക്രീനില്‍ അവതരിച്ചിട്ടുണ്ട്. വന്‍ വരവേല്‍പ്പാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ ആരാധകരെവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ കഥാപാത്രത്തിന്റെ എന്‍ട്രി. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് മോഹന്‍ലാലും ഭാര്യയും കവിത തിയറ്ററില്‍ ആദ്യ ഷോ കാണാനെത്തിയിട്ടുണ്ട്.
പൃഥ്വിരാജും ടൊവീനോ തോമസും മഞ്ജു വാരിയരും ആദ്യ ഷോ തിയറ്ററില്‍ നിന്നും തന്നെ കാണാനെത്തിയിട്ടുണ്ട്.
പ്രേക്ഷകസ്വീകാര്യതയിലും ആഗോള കലക്ഷനിലും ചരിത്രം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ‘എമ്പുരാന്‍’ 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം സ്വന്തമാക്കുന്നത്.
കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകളിലാണ് ‘എമ്പുരാന്‍’ പ്രദര്‍ശിപ്പിക്കുന്നത്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ രചിച്ചിരിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
Read more
ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എമ്പുരാന്‍’ നിര്‍മിച്ചിരിക്കുന്നത്. ‘എമ്പുരാന്‍’ സിനിമ കര്‍ണാടകയില്‍ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിര്‍മാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. അനില്‍ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസാണ് നോര്‍ത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.