പ്രഭാസിന്റെ അടുത്ത ചിത്രം പ്രൊജക്ട് കെ വേറെ ലെവല്‍, ആരാധകരെ ഞെട്ടിക്കുമെന്ന് സംവിധായകന്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസിന്റെ പ്രൊജക്ട് കെ. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരടങ്ങുന്ന ശ്രദ്ധേയമായ ഒരു താരനിര തന്നെ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.നാഗ് അശ്വിന്‍ സംവിധാനം ചെയ്യും. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ഈ ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് നാഗ് അശ്വിന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. ”ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതുമയുള്ളതും മുമ്പൊരിക്കലുമില്ലാത്തതായിരിക്കും. മഹാനടിക്കായി, പഴയകാലം പുനര്‍നിര്‍മ്മിക്കേണ്ടതായി വന്നു പ്രോജക്റ്റ് കെയ്ക്ക്, എല്ലാം ആദ്യം മുതല്‍ നിര്‍മ്മിക്കണം. കൂടാതെ വാഹനങ്ങളും നിലവിലില്ലാത്ത ദൃശ്യങ്ങളും കാണിക്കേണ്ടതുണ്ട്, ”സംവിധായകന്‍ പറഞ്ഞു.

പ്രൊജക്റ്റ് കെ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്, വലിയ തോതിലുള്ള വിഎഫ്എക്സ് ഉള്‍പ്പെടുന്നതാണ്, പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സ്വാഭാവികമായും ധാരാളം സമയമെടുക്കും. റിലീസിന് രണ്ട് വര്‍ഷം മാത്രം ശേഷിക്കുന്ന ചിത്രം 2024ല്‍ മാത്രമേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ.

Read more

ഏകദേശം 500 കോടി രൂപ ബജറ്റില്‍ അത് ഗംഭീരമായിരിക്കും. ഇതിഹാസ സംവിധായകന്‍ സംഗീതം ശ്രീനിവാസ റാവുവിന്റെ മേല്‍നോട്ടത്തില്‍ ചിത്രം സംവിധാനം ചെയ്യുന്ന നാഗ് അശ്വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘പാന്‍ വേള്‍ഡ്’ പ്രോജക്റ്റാണ്.