'ഇതിലും ഭേദം ആ പാകിസ്ഥാനായിരുന്നു'; ആരാണ് സുരേഷ് ഗോപിയുടെ ' മൂസ' ടീസര്‍ പുറത്ത്

സുരേഷ് ഗോപി നായകനായെത്തുന്ന ‘മേ ഹൂം മൂസ’യുടെ ടീസര്‍ പുറത്തിറങ്ങി. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രം ജിബു ജേക്കബാണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യന്‍ ആര്‍മിയില്‍ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു കഥാപാത്രമായിരിക്കും ഇതിലെ മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് വാഗാ ബോര്‍ഡിലെ ലൊക്കേഷനില്‍ വച്ചു പറഞ്ഞിരുന്നു.

രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.

വലിയ മുതല്‍ മുടക്ക്, വ്യത്യസ്ത ലൊക്കേഷനുകള്‍, മലയാളത്തിലേയും അന്യഭാഷകളിലേയും അഭിനേതാക്കള്‍, നൂറു ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം ഇതൊക്കെ ഈ ചിത്രത്തിന്റെ വ്യാപ്തിയെ സൂചിപ്പിക്കുന്നുണ്ട്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങളും സംഘര്‍ഷങ്ങളും ചിത്രത്തിലടങ്ങിയിട്ടുണ്ട്.

Read more