'റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി'; ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്‍. ബിഗ് ബോസ് സീസണ്‍ 3ലെ മത്സരാർത്ഥി കൂടി ആയിരുന്നു ലക്ഷ്മി. താരത്തെ പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത് ഈ ഷോയിലൂടെ ആണ്. ഇടയ്ക്ക് ഫീമെയിൽ ശബ്ദത്തിനൊപ്പം പുരുഷ ശബ്‌ദത്തിലും ഗായിക പാടുന്നതും ശ്രദ്ധേയമാണ്. തൻ്റെ ശൈലിയിലും വേറിട്ട ട്യൂണിലുമൊക്കെയാണ് സാധാരണ ലക്ഷ്‌മി പാടാറുള്ളത്.

ഗായികയായി വിദേശത്തും മറ്റുമൊക്കെ പ്രോഗ്രാമുകൾക്ക് പോവാറുള്ള ലക്ഷ്മ്‌മിയുടെ പുതിയ പരിപാടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സൗദി അറേബിയിൽ വച്ച് നടത്തിയ സ്റ്റേജ് പ്രോഗ്രാമിൽ കിടിലൻ ഫെർഫോമൻസ് കാഴ്‌ച വെക്കുന്ന ലക്ഷ്‌മിയുടെ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. എ ആർ റഹ്‌മാൻ്റെ ‘ഹമ്മ ഹമ്മ’ എന്ന ഗാനമാണ് ലക്ഷ്‌മി പാടിയത്. എന്നാൽ പുതിയ വീഡിയോയ്ക്ക് വൻ വിമർശനമാണ് ലഭിച്ചിരിക്കുന്നത്.

റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി… അത് കുളമാക്കി.. എ ആർ റഹ്‌മാൻ എന്ത് അടിപൊളിയായിട്ടാണ് പടിയിരിക്കുന്നത്. ഇതൊന്നും അങ്ങേര് കാണേണ്ട, മൈരിനെ വെടിവച്ചു കൊല്ലണം’….എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ‘ഇവൾക്ക് ഭ്രാന്ത് ആണെന്ന് തോന്നുന്നു, പിരാന്ത് ആയതാണോ അതല്ല, ആരെങ്കിലും ആക്കിയതാണോ? എന്തോ കാര്യമായിട്ടു കുഴപ്പം ഉണ്ട്, പോരാ ആന്റി നിർത്താൻ സമയം ആയി, ലക്ഷ്‌മിയുടെ ഏറ്റവും മോശം പ്രകടനം ഇന്നായിരുന്നു, ഇങ്ങനൊക്കെ ആളുകളുടെ മുന്നിൽ കാറി കൂവാൻ കുറച്ചെങ്കിലും ഉളുപ്പ് വേണം എന്നെല്ലാം മറ്റുചിലർ കുറിച്ചിട്ടുണ്ട്.