ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച രണ്ട് നടന്മാരാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനികാന്തും കമൽ ഹാസനും. ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ താരമൂല്യമേറിയ രണ്ട് താരങ്ങളാണ് ഇരുവരും. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരേ സ്റ്റുഡിയോയിൽ കണ്ടുമുട്ടിയിരിക്കുകയാണ് ഇരുവരും.
കമൽ ഹാസന്റെ ശങ്കർ ചിത്രം ഇന്ത്യൻ 2 വും രജനികാന്തിന്റെ ടി ജെ ജ്ഞാനവേൽ ചിത്രം ‘തലൈവർ 170’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 21 വർഷത്തിന് ശേഷമാണ് ഇരുവരുടെയും ചിത്രം ഒരേ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്യുന്നത്. 21 വർഷം മുമ്പ് ‘ബാബ’, ‘പഞ്ചതന്ത്രം’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണമായിരുന്നു ഒരേ സ്റ്റുഡിയോയിൽ നടന്നത്.
ലൈക പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സുബാസ്കരൻ ആണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. അതേസമയം, ജയിലര്‍ എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രമാണ് രജനിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മോഹൻലാൽ, ശിവരാജ് കുമാർ, വിനായകൻ, രമ്യ കൃഷ്ണ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു.
Truly a sight to behold. The 2 unparalleled LEGENDS of Indian Cinema ‘Ulaganayagan’ @ikamalhaasan & ‘Superstar’ @rajinikanth sharing a light moment while shooting for their respective films #Indian2 and #Thalaivar170, in the same studio after 21 years! @shankarshanmugh @tjgnan… pic.twitter.com/fJIwyBoI1H
— Red Giant Movies (@RedGiantMovies_) November 23, 2023
1996-ൽ പുറത്തിറങ്ങിയ “ഇന്ത്യൻ” കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ഷങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു “ഇന്ത്യൻ”.ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ചു “ഇന്ത്യൻ 2” ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Read more
സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.