ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ തങ്ങളുടെ ആദ്യ ജയം തേടി ഇറങ്ങിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ ഓപണർ യശസ്‌വി ജയ്‌സ്വാൾ 3 പന്തിൽ 4 റൺസ് നേടി മടങ്ങിയിരിക്കുകയാണ്. ആദ്യ ഓവറിൽ തന്നെ അദ്ദേഹത്തെ മടക്കിയത് ചെന്നൈ താരം ഖലീൽ അഹമ്മദാണ്.
നിലവിലെ ഐപിഎലിൽ ഏറ്റവും മോശമായ ടീമായിട്ടാണ് എല്ലാവരും രാജസ്ഥാൻ റോയൽസിനെ കാണുന്നത്. മുൻ വർഷങ്ങളിൽ അടുപ്പിച്ച് പ്ലെ ഓഫിൽ കയറിയിരുന്ന ടീം ഇത്തവണ ഒരു വിജയം പോലും സ്വന്തമാകാതെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. മുൻ വർഷങ്ങളിൽ സീനിയർ താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണമായിരുന്നു എന്നാൽ ഈ വർഷം മിക്കതും യുവ താരങ്ങളാണ് ടീമിലുള്ളത്.
രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:
റിയാൻ പരാഗ്, യശസ്‌വി ജയ്‌സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മയർ, വാനിണ്ടു ഹസാരെങ്ക, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ജിതേഷ് ശർമ്മ.
ചെന്നൈ സൂപ്പർ കിങ്‌സ്:
Read more
” രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ്, വിജയ് ശങ്കർ, ജെയ്‌മി ഓവർട്ടൻ, രവീന്ദ്ര ജഡേജ, എം എസ് ധോണി, രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പാതിരാണ.