ഒരു കാലത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മോശം ബോളിങ് യൂണിറ്റ് ഉള്ള ടീമായിട്ട് ആയിരുന്നു ആർസിബി അറിയപ്പെട്ടിരുന്നത്. ഒരു ബോളർ പോലും പിശുക്ക് കാണിക്കാതെ വന്നവർക്കും പോയവർക്കും എല്ലാം ആവശ്യത്തിന് റൺ കൊടുത്ത് സംഭാവന ചെയ്യുന്ന ടീം ചെണ്ടകൾ എന്ന പേരിലാണ് ലീഗിൽ അറിയപ്പെട്ടിരുന്നത്. ബാറ്റ്‌സ്ന്മാന്മാർ എത്ര കഷ്ടപ്പെട്ട് റൺ അടിച്ചാലും അതുകൊണ്ട് ഒരു ഗുണവും ഇല്ലാത്ത പോലെ റൺ വാരി കോരി കൊടുത്ത് മത്സരം കൈവിട്ട് കളയുന്ന ടീമിലെ ബോളർമാർ ഈ കാലയളവിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടു.
എന്നിരുന്നാലും ഇത്തവണ നടക്കുന്ന പുതിയ സീസണിലേക്ക് വന്നപ്പോൾ കാര്യങ്ങൾ മാറി. ചെണ്ടകൾ ആയി ട്രോൾ കേട്ട ആർസിബി ബോളർമാർ ആയ അവസ്ഥയിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടപ്പോൾ പണ്ട് ആ ലിസ്റ്റിൽ പോലും ഇല്ലാതിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ആ ലിസ്റ്റിലേക്ക് വന്നിരിക്കുകയാണ്. അന്ന് ആർസിബി ചെണ്ടകൾ ആയിരുന്നെങ്കിൽ ഇന്ന് ചെന്നൈ നാസിക്ക് ഡോളുകളാണ്.
നൂർ അഹമ്മദ് എന്ന മിടുക്കനായ സ്പിന്നർ ഒഴികെ ബാക്കി താരങ്ങൾക്ക് ആർക്കും സ്ഥിരതയോടെ പന്തെറിയാൻ സാധിക്കുന്നില്ല. പവർ പ്ലേ ഓവറുകൾ നിയന്ത്രിച്ചെറിയാൻ മിടുക്കനായ ഖലീൽ അഹമ്മദിന് സ്ഥിരത ഇല്ല , സാം കരൺ, ഓവർട്ടൻ തുടങ്ങിയ താരങ്ങളെയും വിശ്വസിക്കാൻ പറ്റില്ല. അശ്വിനും ജഡേജയും വിക്കറ്റുകൾ നേടുന്നുമില്ല, റൺ വിട്ടുകൊടുക്കയും ചെയ്യുന്നു. ഇതാണ് ചെന്നൈയുടെ അവസ്ഥ.
Read more
നൂർ അഹമ്മദിന്റെ മിടുക്ക് കൊണ്ട് മാത്രം മുംബൈയെ 155 റൺസിൽ ഒതുക്കിയതൊഴിച്ചാൽ രണ്ടാം മത്സരത്തി11 . 3 ഓവറിൽ നിൽക്കുമ്പോൾ എതിരാളികൾ 124- 3 നേടി കഴിഞ്ഞിരിക്കുകയാണ്. നൂർ അഹമ്മദിന്റെ കൂടെ ബാക്കി താരങ്ങളും നന്നായി കളിച്ചില്ലെങ്കിൽ ചെന്നൈക്ക് പണി ഉറപ്പെന്ന് സാരം