അല്ലു അര്‍ജുന്‍ നിരസിച്ച വേഷം രാം ചരണിന്; ഷാരൂഖിനൊപ്പം അഭിനയിക്കുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍

ഷാരൂഖ് ഖാന്‍ സിനിമ ‘ജവാനി’ലെ അതിഥി വേഷം നടന്‍ അല്ലു അര്‍ജുന്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അല്ലു വേഷം നിരസിച്ച സാഹചര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ രാം ചരണിനെ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.

രാം ചരണ്‍ ഇപ്പോള്‍ ഓസ്‌കാര്‍ ചടങ്ങിന് മുന്നോടിയായി ‘ആര്‍ആര്‍ആറി’ന്റെ പ്രൊമോഷനായി യുഎസിലാണ്. തിരിച്ചെത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ആകുകയുള്ളൂ. 10 മുതല്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വേഷമായിരിക്കും ഇതെന്നും എന്നാല്‍ കഥയില്‍ അതീവ പ്രാധാന്യമുള്ളതാകും ഈ ഭാഗം എന്നും സൂചനകളുണ്ട്.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാകും എത്തുക. നയന്‍താരയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയ്ക്ക് പുറമെ ദീപിക പദുക്കൊണും നായികയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Read more

വിജയ് സേതുപതി, പ്രിയമണി, യോഗി ബാബു തുടങ്ങിയവരും സുപ്രധാന റോളുകളില്‍ ഉണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം.