മോഹന്‍ലാല്‍-പൃഥ്വിരാജ് കോംമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘ലൂസിഫര്‍’. മലയാള സിനിമയില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രം. ഒക്ടോബര്‍ 5ന് ആണ് ചിരിഞ്ജീവി നായകനായി ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തിയത്. എന്നാല്‍ ‘ഗോഡ്ഫാദര്‍’ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല.
സിനിമയുടെ കളക്ഷനെ സംബന്ധിച്ച് രാം ചരണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. റീമേക്കുകളെ കുറിച്ച് നടന്ന ഒരു ചര്‍ച്ചയിലാണ് താരം സംസാരിച്ചത്. മോഹന്‍ലാലിന്റെ ലൂസിഫറിന്റെ റീമേക്കാണ് ഗോഡ്ഫാദര്‍. ഒറിജിനല്‍ സിനിമ ഒ.ടി.ടിയില്‍ ആളുകള്‍ കണ്ടിട്ടു പോലും ഗോഡ്ഫാദര്‍ മികച്ച പ്രകടനം നടത്തി.
145 മുതല്‍ 150 കോടി വരെ ചിത്രം നേടി എന്നാണ് രാം ചരണ്‍ പറയുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ 100 കോടി പോലും തികയ്ക്കാനാവാത്ത ചിത്രത്തെ സക്‌സസ് ആയി കാണിക്കാന്‍ കുടുംബം കഷ്ടപ്പെടുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
ഇനിയും റീമേക്കുകള്‍ ചെയ്യുമോ എന്ന് അറിയില്ലെന്ന് പറഞ്ഞ രാം ചരണ്‍, ചെയ്യുകയാണെങ്കില്‍ തന്നെ ഒറിജിനല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യരുതെന്ന് പ്രൊഡ്യൂസറോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. അതേസമയം, ലൂസിഫറില്‍ നിന്നും വ്യത്യസ്തമായാണ് ഗോഡ്ഫാദര്‍ ഒരുക്കിയത്.
Read more
ഇത് ചിരഞ്ജീവിയുടെ കരിയറിലെ ഫ്‌ളോപ്പ് സിനിമകളില്‍ ഒന്നായി മാറുകയും ചെയ്തു. 100 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 56 കോടിയോളം മാത്രമേ കളക്ഷന്‍ നേടിയിട്ടുള്ളു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിരഞ്ജീവിയുടെ തന്നെ കൊനിഡെല പ്രൊഡക്ഷന്‍സും സൂപ്പര്‍ ഗുഡ് ഫിലിംസുമാണ് സിനിമ നിര്‍മ്മിച്ചത്.