രശ്മികയ്ക്ക് കന്നഡ സിനിമയില്‍ വിലക്ക്?

തെന്നിന്ത്യന്‍ സിനിമയില്‍ വലിയ ആരാധക പിന്തുണയുള്ള നടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ നടിയെ കന്നഡ സിനിമാലോകത്ത് നിന്നും വിലക്കുമെന്ന വാര്‍ത്തകാളാണ് പുറത്തു വരുന്നത്.
കന്നഡ തിയേറ്റര്‍ ഉടമകളും സംഘടനകളും സിനിമാലോകവും രശ്മികയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കും എന്നും ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കാര്യത്തില്‍. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. കര്‍ണാടകയിലെ ഒരു വിഭാഗം ആളുകളാണ് നടിയെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്ക് വിധേയമാക്കുന്നതില്‍ അധികവും.
കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് ഇതിന് പ്രധാന കാരണം.

രക്ഷിത് ഷെട്ടിയെ തള്ളിപ്പറഞ്ഞ രശ്മിക കന്നഡക്കാരെ മുഴുവനായി വഞ്ചിച്ചു എന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് രശ്മികയ്ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന വിദ്വേഷ പ്രചരണം മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്.

Read more

‘കിറിക്ക് പാര്‍ട്ടി’ എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാനയ്ക്ക് ബ്രേക്ക് ലഭിച്ചത്. ഏറെ നാളുകളായുള്ള പ്രണയത്തിന് ശേഷമുള്ള രശ്മികയുടേയും രക്ഷിത് ഷെട്ടിയുടേയും വിവാഹനിശ്ചയം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇതിനിടെയാണ് വിവാഹത്തില്‍ നിന്നും ഇരുവരും പിന്മാറിയത്.