വിവാഹച്ചെലവ് വെട്ടിചുരുക്കി 22 പേരുടെ വിവാഹം നടത്തി നടി റേബയും ഭര്‍തൃകുടുംബവും, കൈയടിച്ച് സോഷ്യല്‍ മീഡിയ

മക്കളുടെ വിവാഹ സത്ക്കാരത്തില്‍ 22 പേരുടെ വിവാഹം നടത്തി ദമ്പതികള്‍. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാന്‍സിസ്, ജോളി ഫ്രാന്‍സിസ് എന്നിവരുടെ മക്കളുടെ വിവാഹസത്ക്കാരത്തിലാണ് സമൂഹ വിവാഹം നടത്തിയത്. ഇവരുടെ മക്കളില്‍ ഒരാളായ ജോയ്‌മോന്‍ വിവാഹം കഴിച്ചത് നടി റേബ മോണിക്കയെയാണ്.

തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായിയായ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.

Read more

സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തില്‍ നിന്ന് എടുത്ത് മാറ്റാന്‍ പ്രചോദനമാകാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയില്‍ തങ്ങളുടെ വിവാഹസത്കാരം നടന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും ജോമോനും പറഞ്ഞു. സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്.