ഒന്നിച്ച് അഭിനയിക്കാന്‍ വയ്യ, ആദ്യം സിനിമയില്‍ നിന്നും ഒഴിവാക്കി, പിന്നീട് പ്രണയത്തിലായി..; പ്രേമം അഭിനയിച്ച് പ്രേമത്തിലായവര്‍

പ്രണയം പലര്‍ക്കും പല തരത്തിലാണ്. ചിലരുടേത് വെറും നൈമിഷകമാണ്, ചിലരുടേത് ശ്വാശതവും. ഇന്ന് ലോകമെങ്ങും വാലന്റൈന്‍സ് ഡേ ആഘോഷിക്കുകയാണ്. മനസിലുള്ള പ്രണയം തുറന്നു പറയാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ കൊടുത്തും വാങ്ങിയും ആഘോഷിക്കാനുള്ള ദിവസം. പ്രണയം തുറന്നു പറയാന്‍ അങ്ങനെയൊരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്ന് പലരും വാദിക്കാറുണ്ടെങ്കിലും ഈ ദിനത്തിനായി കാത്തിരിക്കുന്നവരും ഏറെയുണ്ട്.

സിനിമയിലെ പ്രണയങ്ങള്‍ എന്നും പ്രേക്ഷകര്‍ ആഘോഷമാക്കാറുണ്ട്. സ്‌ക്രീനിലെ പ്രണയങ്ങള്‍ ചൂടുപിടിച്ചതോടെ ജീവിതത്തിലും പ്രണയത്തിലായ താരങ്ങള്‍ നിരവധിയുണ്ട്. ഒന്നിച്ച് അഭിനയിച്ച് പ്രണയത്തിലായ ശേഷം വിവാഹം ചെയ്ത താരങ്ങളുമുണ്ട്. ഈ പ്രണയദിനത്തില്‍ സിനിമയിലെ ക്യൂട്ട് കപ്പിള്‍സിന്റെ പ്രണയകഥകളാണ് ട്രെന്‍ഡിംഗ് ആകുന്നത്.

Bangalore Days ft. Shakthisree Gopalan (Unofficial) - YouTube

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന കപ്പിള്‍സ് ആണ് ഫഹദ് ഫാസിലും നസ്രിയയും. ‘നേരം’ എന്ന സിനിമ കണ്ടതിന് ശേഷം നസ്രിയക്ക് ഫഹദ് എന്നും മെസേജ് അയക്കുമായിരുന്നു. പിന്നീടാണ് ഫഹദിന്റെ നായികയായി നസ്രിയ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു പ്രണയലേഖനവും മോതിരവും നല്‍കിയാണ് ഫഹദ് നസ്രിയയെ പ്രൊപ്പോസ് ചെയ്തത്. 2014ല്‍ ആണ് ഇരുവരും വിവാഹിതരാവുന്നത്.

മലയാളികളുടെ ഈ പ്രിയ താരജോഡികള്‍ ആരാണെന്ന് പറയാമോ, വൈറലായി ചിത്രങ്ങള്‍ -  mallutalkz

ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് ആ ബന്ധം ദൃഢമാവുകയായിരുന്നു. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിലും നായകനും നായികയുമായാലോ എന്ന് ഇരുവര്‍ക്കും തോന്നിയത്. മഴ, മധുരനൊമ്പരക്കാറ്റ് എന്നിവയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമകള്‍. 2002ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

❤️ Surya's best love proposal scenes in kaaka kaaka movie WhatsApp Status  Tamil ❤️ #youtube #love - YouTube

തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പൂവെല്ലാം കേട്ടുപ്പാര്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സൂര്യയും ജ്യോതികയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇവര്‍ സുഹൃത്തുക്കളായി മാറുകയായിരുന്നു. കാക്ക കാക്ക എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ സൂര്യയെ നായകനാക്കാന്‍ റെക്കമെന്റ് ചെയ്തത് ജ്യോതിക ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുക്കുന്നത്. 2006ല്‍ ആണ് ഇരുവരും വിവാഹിതരായത്.

Vignesh Shivan wishes Radikaa Sarathkumar on her birthday; shares throwback  photo featuring Nayanthara

ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു നയന്‍താരയുടെതും വിഘ്നേശ് ശിവന്റെയും. ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും ആദ്യമായി ഒന്നിക്കുന്നത്. 2015ല്‍ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായി. താമസിയാതെ, ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2022ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്.

Amarkalam (1999)

അമര്‍ക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാകുന്നത്. ഈ സിനിമയോട് ആദ്യം നോ പറഞ്ഞ ശാലിനിയെ അജിത്ത് ആയിരുന്നു വിളിച്ച് കണ്‍വിന്‍സ് ചെയ്തത്. അഭിനയിക്കാന്‍ താല്‍പര്യമില്ല, പഠിക്കണം എന്നായിരുന്നു ശാലിനി ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സിനിമ ചെയ്യാന്‍ നടി സമ്മതിച്ചു. തനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവെന്ന് അജിത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യ ഷോട്ടില്‍ തന്നെ അജിത്ത് അറിയാതെ ശാലിനിയുടെ കൈത്തണ്ട മുറിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

Prasanna Wishing Sneha On Their Wedding Anniversary Is Just Too Cute! | JFW  Just for women

താന്‍ നായികയായ ചിത്രത്തില്‍ നിന്നും നായകനായ പ്രസന്നയെ സ്നേഹ ഒഴിവാക്കിയിരുന്നു. പിന്നീട് 2008ല്‍ ആണ് സ്നേഹയും പ്രസന്നയും ആദ്യമായി സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം നല്‍കാനായി പ്രസന്നയുടെ കൈയ്യിലുള്ള ഇളയരാജയുടെ പാട്ടുകളുടെ കളക്ഷന്‍ ചോദിച്ചായിരുന്നു സ്നേഹ പ്രസന്നയെ വിളിച്ചത്. തുടര്‍ന്ന് 2009ല്‍ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. അതോടെ പ്രണയത്തിലായ ഇരുവരും 2012ല്‍ ആണ് വിവാഹിതരാകുന്നത്.

Namrata Shirodkar shares her love story with Mahesh Babu

‘വംശി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തെലുങ്കിലെ പ്രിയ ജോഡികളായ മഹേഷ് ബാബുവും നമ്രത ശിരോദ്കറും പ്രണയത്തിലാകുന്നത്. സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നമ്രതയോട് മഹേഷ് ബാബുവിന് ഇഷ്ടം തോന്നിയിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2005ലാണ് ഇരുവരും വിവാഹിതരായത്.

Nagarjuna - Amala: నాగార్జున అక్కినేని అమల ఎన్ని సినిమాల్లో కలిసి నటించారో  తెలుసా.. – News18 తెలుగు

തെലുങ്കില്‍ നാഗാര്‍ജുനയുടെയും അമലയുടെയും പ്രണയവും ആഘോഷിക്കപ്പെട്ടിരുന്നു. 1992ല്‍ ആണ് നാഗാര്‍ജ്ജുനയും അമല അക്കിനേനിയും വിവാഹിതരായത്. ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ അമലയ്ക്ക് സൗകര്യമൊരുക്കുന്ന രീതിയില്‍ നാഗാര്‍ജ്ജുന സെറ്റുകളില്‍ സഹകരിച്ചത് ആയിരുന്നു ഇരുവര്‍ക്കുമിടയില്‍ പ്രണയം രൂപപ്പെടാന്‍ കാരണമായത്.

Goliyon Ki Raasleela Ram-Leela 2013 Full Movie Online - Watch HD Movies on  Airtel Xstream Play

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന കപ്പിള്‍സ് രണ്‍വീറും ദീപികയുമാണ്. സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗോലിയോന്‍ കി രാസ്ലീല രാം ലീല’യുടെ സെറ്റില്‍ വച്ചാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും പ്രണയത്തിലാകുന്നത്. ദീപികയെ കണ്ടപ്പോള്‍തന്നെ ഒരു സ്പാര്‍ക്ക് ഉണ്ടായെന്നും തൊട്ടടുത്ത ദിവസം തന്നെ പ്രണയം തുടങ്ങിയെന്നും രണ്‍വീര്‍ തുറന്നു പറഞ്ഞിരുന്നു. രാംലീലയുടെ ഷൂട്ടിനിടെ ചുംബനരംഗം ചെയ്തപ്പോള്‍ സ്വയം മറന്നു പോയതിനെ കുറിച്ചും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

ഇത് കൂടാതെ അമിതാഭ് ബച്ചന്‍-ജയ, ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍, ആര്യ-സയേഷ്, രണ്‍ബിര്‍-ആലിയ, കത്രീന കൈഫ്-വിക്കി കൗശല്‍, സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ തുടങ്ങി നിരവധി പ്രണയവിവാഹങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. അഭ്രപാളികളില്‍ നിറഞ്ഞാടിയ പ്രേമരംഗങ്ങള്‍ ജീവിതത്തിലേക്കും പകര്‍ത്തി എടുത്തവരാണ് ഇവര്‍.