പൊരിച്ച മീന്‍ വിഷയമെന്ന് പരിഹസിച്ചവര്‍ കാണാന്‍; പത്ത് സെക്കന്റില്‍ ഒരു ഷോര്‍ട്ട് ഫിലിമുമായി അമിറിന്റെ ഭാര്യ; പങ്കുവെച്ച് റിമ കല്ലിങ്കല്‍

പൊരിച്ച മീനിന്റെ ഉദാഹരണത്തോടെ സ്വന്തം വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയതിന് നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവുമാണ് നേരിടേണ്ടി വന്നത്.. ടെഡ് ടോക്കിലൂടെ റിമ കല്ലിങ്കല്‍ പറഞ്ഞ അതെ ആശയം പത്ത് സെക്കന്റ് സിനിമയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ കൃത്യമായി കാണിക്കുകയും അതിനെതിരെയുള്ള പ്രതികരണവുമാണ് സിനിമ. രണ്ട് ഭാഗങ്ങളായുള്ള ഷോര്‍ട്ട് ഫിലിമിലെ ആദ്യത്തെതാണ് ഈ കുഞ്ഞ് ചിത്രം. ഫെയ്സ്ബുക്കിന് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തെ മോശം കാര്യങ്ങളെ പ്രതിരോധിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.

മീന്‍ പൊരിച്ചത് എന്ന അടിക്കുറിപ്പോടെ റിമയും, പാര്‍വതി, ആഷിഖ് അബു തുടങ്ങിയവരും ഈ പരസ്യം പങ്കുവെച്ചിട്ടുണ്ട്.

Read more

https://www.facebook.com/aamirkhan.com/videos/2260035057595022/