സഹോദരിയെ പരിചയപ്പെടുത്തി സംയുക്ത വര്‍മ്മ; സംഗമിത്രയ്ക്ക് ചേച്ചിയുടെ പിറന്നാള്‍ ആശംസയും

നടന്‍ ബിജു മേനോനുമായി വിവാഹിതയായ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് നടി സംയുക്ത വര്‍മ്മ. പക്ഷേ പൊതു വേദികളിലും പരസ്യചിത്രങ്ങളിലുമെല്ലാം സംയുക്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പൂര്‍ണമായല്ലെങ്കിലും സജീവമാണ് താരം. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും യാത്രകളും മറ്റും സംയുക്ത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴി വനിതാദിനത്തില്‍ തന്റെ സഹോദരി സംഗമിത്രയെ പരിചയപ്പെടുത്തിരിക്കുകയാണ് സംയുക്ത. സംഗമിത്രയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ.

“സ്ത്രീകളുടെ ഊര്‍ജ്ജം ഏറെ കരുത്തുള്ളതാണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകര്‍ഷിക്കും. ബലപ്രയോഗത്താലല്ലാതെ നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ. ഹാപ്പി ബെര്‍ത്ത് ഡേ മാളൂ…” എന്നാണ് സംയുക്ത സഹോദരിയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇതാദ്യമായാണ് സംയുക്ത തന്റെ സഹോദരിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

https://www.instagram.com/p/B9dPTN6JmQF/?utm_source=ig_web_copy_link

സഹോദരിയുടെ ചിത്രം സംയുക്ത പങ്കുവെച്ചതോടെ സംഗമിത്ര സിനിമയിലേക്ക് എത്തുകയാണോ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തലപൊക്കിയിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരിക്കും ഒപ്പമുള്ള ഒരു ത്രോ ബാക് ചിത്രവും വനിതാദിനത്തില്‍ സംയുക്ത പങ്കുവെച്ചിട്ടുണ്ട്.

Read more

https://www.instagram.com/p/B9dQFpzpYFH/?utm_source=ig_web_copy_link