'വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്, തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ'; സരയുവിനോട് ഭര്‍ത്താവ്

നടിയായും അവതാരകയായും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സരയു. തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സരയുവിന് വനിതാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സഹസംവിധായകനുമായ സനല്‍ വി ദേവന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

“വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്…. തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ….” എന്നാണ് സരയുവിന്റെ വിഡിയോയ്‌ക്കൊപ്പം വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സനല്‍ കുറിച്ചത്. പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്.

https://www.instagram.com/p/B9dNWxvp7IC/?utm_source=ig_web_copy_link

ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് സനല്‍. സിനിമയില്‍ അത്ര സജീവമല്ലാത്ത സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more

https://www.instagram.com/p/B9T2H2zhyCA/?utm_source=ig_web_copy_link