ഇനി അടുത്തൊന്നും സിനിമയിലേക്ക് ഇല്ല; ഇടവേള പ്രഖ്യാപിച്ച് സാനിയ, പുതിയ വിശേഷം ഇതാണ്..

സിനിമയില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇടവേള എടുത്ത് നടി സാനിയ അയ്യപ്പന്‍. യുകെയില്‍ യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്സില്‍ ബിരുദ വിദ്യാര്‍ഥിയായി പഠിക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പങ്കുവെച്ചു കൊണ്ട് താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

കൂടാതെ ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ ഓണേഴ്സ് ബിരുദമാണ് താരം ചെയ്യുന്നത്. 2026 ജൂണ്‍ മാസം വരെ പഠനം തുടരും.

പഠനത്തിന്റെ ഒഴിവുകള്‍ക്കിടയില്‍ സാനിയ സിനിമയില്‍ തുടരുമോ എന്നതും വ്യക്തമല്ല. റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തിയ താരം ‘ബാല്യകാല സഖി’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റര്‍ഡേ നൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

Read more