സഞ്ജയ് ദത്തിന്റെ മകനായി വിജയ്; അച്ഛനാകാന്‍ താരം വാങ്ങിയത് കോടികള്‍, 'ലിയോ' പുതിയ അപ്‌ഡേറ്റ്

വിജയ് ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് ആഘോഷമാണ്. ഫാമിലി പാസവും തങ്കച്ചി പാസവും ഒക്കെയാണ് അടുത്തിടെയുള്ള ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ‘ലിയോ’ സിനിമയ്ക്കായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്നത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ മറ്റൊരു ചിത്രമായ ലിയോയില്‍ സഞ്ജയ് ദത്തും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ വിജയ്‌യുടെ പിതാവായാണ് സഞ്ജയ് എത്തുന്നത് എന്നാണ് വിവരം. 10 കോടിയാണ് ഈ ചിത്രത്തിനായി നടന്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു മുഴുനീള ഗ്യാങ്സ്റ്റര്‍ ചിത്രമായാണ് ലിയോ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മെയ് ആദ്യവാരം ആരംഭിച്ച ചെന്നൈ ഷെഡ്യൂളില്‍ വിജയും തൃഷയും ഉള്‍പ്പെടുന്ന രംഗങ്ങളും ഗാനങ്ങളും ഫൈറ്റ് സീക്വന്‍സുകളുമാണ് ചിത്രീകരിക്കുന്നത്.

Read more

ഒരു മാസത്തെ ഷെഡ്യൂളാണ് ചെന്നൈയിലെ സ്റ്റുഡിയോയില്‍ ഉള്ളത്. ‘മാസ്റ്റര്‍’ എന്ന സിനിമയ്ക്ക് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 19ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.