'ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്'; ആരാധികയുടെ കമന്റിന് സനുഷയുടെ മറുപടി

മലയാളത്തില്‍ ബാലതാരമായി എത്തി നായികാനടിയായി മാറിയ ആളാണ് സനുഷ. പിന്നീട് നല്ല വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലുമെല്ലാം സനുഷ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അഭിനയ രംഗത്തു നിന്ന് ഇടവേള എടുത്തിരിക്കുന്ന സനുഷ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

സനുഷ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റും അതിന് സനുഷയുടെ മറുപടിയും ശ്രദ്ധ നേടിയിരിക്കുകയാണ്. നിറഞ്ഞു ചിരിക്കുന്ന തന്റെ ചിത്രമാണ് സനുഷ പങ്കുവച്ചത്. ഈ ചിത്രത്തിനു താഴെ, “എന്തുകൊണ്ട് പല്ലില്‍ കമ്പിയിട്ടൂടാ, അത് നിര തെറ്റിയല്ലേ നില്‍ക്കുന്നത്. പറഞ്ഞൂന്നേയൂള്ളൂ…” എന്ന് ഒരാള്‍ കുറിച്ചു.

sanusha-new-2
കമന്റ് ശ്രദ്ധയില്‍ പെട്ട താരം അതിന് ഉടന്‍ മറുപടിയും നല്‍കി. “എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിര തെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.” എന്നാണ് സനുഷ മറുപടിയായി കുറിച്ചത്.

Read more

https://www.instagram.com/p/B2ylOvPhnDc/?utm_source=ig_web_copy_link