സത്യം പറഞ്ഞാ വിശ്വസിക്കുവോ, വിശ്വസിക്കണം; പ്രശംസയുമായി സിനിമാലോകം

ബിജു മേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം “സത്യം പറഞ്ഞാ വിശ്വസിക്കുവോ”യെ പ്രശംസിച്ച് സിനിമാലോകം. സിനിമയെ പ്രകീര്‍ത്തിച്ച് സിനിമാലോകത്ത് നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്.

നടനും ഗായകനും സംവിധായകനും ഗാനരചയിതാവുമായ നാദിര്‍ഷ ആദ്യം ചിത്രത്തെ വാഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ പൃഥ്വിരാജ്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, സംവിധായകരായ അനുരാജ് മനോഹര്‍, മധുപാല്‍, ജൂഡ് ആന്റണി, ബേസില്‍ ജോസഫ് എന്നിവരും രംഗത്തെത്തി.

ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും സംവൃതയ്ക്കും പുറമേ അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും അണിനിരക്കുന്നു. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Read more