ഇത് സത്യമാണോ? സയേഷയോട് ആരാധകര്‍, രഹസ്യം പരസ്യമാക്കൂ എന്ന് കമന്റുകള്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആര്യയും സയേഷയും. ലോക്ഡൗണിനിടെ ഇവര്‍ക്കിടയിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സയേഷ പങ്കുവെച്ച ചില ചിത്രങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആരാധകരടക്കം ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

തെലുങ്ക് മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ആര്യയോ സയേഷയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ആ രഹസ്യം പരസ്യമാക്കൂ എന്ന കമന്റുകളാണ് ആരാധകര്‍ സയേഷയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിക്കുന്നത്.

ലോക്ക്ഡൗണില്‍ ഫ്രോസ്റ്റ് ബൈ സയേഷ എന്നൊരു ഇന്‍സ്റ്റഗ്രാം പേജും താരം ആരംഭിച്ചിട്ടുണ്ട്. താനുണ്ടാക്കുന്ന വ്യത്യസ്ത തരത്തിലുള്ള ഡെസേര്‍ട്ടുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സയേഷ ഇതിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. ആര്യ രുചിച്ചു നോക്കുന്ന ചിത്രങ്ങളും സയേഷ പങ്കുവെച്ചിരുന്നു.

https://www.instagram.com/p/B_JhbAyj3_4/