'സര്‍ജറിയുടെ പാട് ഇപ്പോഴും പോയിട്ടില്ല, ശ്വാസം എടുക്കുന്നതില്‍ പ്രശ്‌നമുണ്ട്, നല്ല വേദനയും'; അനുഭവം പങ്കുവെച്ച് സീമ വിനീത്

വോയിസ് സര്‍ജറിക്ക് ശേഷം തന്റെ പുതിയ ശബ്ദത്തില്‍ വീഡിയോ പങ്കുവെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വോയിസ് സര്‍ജറിയുടെ വേദനകള്‍ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട് എന്നാണ് സീമ പറയുന്നത്. ഇപ്പോഴും ശ്വാസം എടുക്കുന്നതില്‍ പ്രശ്‌നമുണ്ടെന്നും നല്ല വേദനയുണ്ടെന്നും സീമ വീഡിയോയില്‍ പറഞ്ഞു.

“”പുതിയ ശബ്ദത്തില്‍ കഴിഞ്ഞ എപ്പിസോഡ് ഇട്ട സമയത്ത് കുറേ ആള്‍ക്കാര്‍ പറഞ്ഞു ചേച്ചി ഇടക്കിടക്ക് ആ, ഹാ എന്ന് പറയുന്നുണ്ടെന്ന്. അതിന്റെ കാരണം എനിക്ക് ഇപ്പോഴും ബ്രീത്തിംഗ് പ്രശ്‌നമുണ്ട്. ഡീപ് ആയി ശബ്ദം എടുക്കുമ്പോള്‍ ആ എന്ന് വലിച്ചു വിട്ടാണ് സംസാരിക്കുന്നത്. അതിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് അങ്ങനെ വരുന്നത്. മനഃപൂര്‍വ്വമല്ല.””

“”പാട് ചെറുതായിട്ടുണ്ടെങ്കിലും നല്ല വേദനയുണ്ട്. കുറഞ്ഞിട്ടില്ല. നല്ല കട്ടിയുള്ള കഠോരമായിട്ടുള്ള വാക്കുകള്‍ എല്ലാം പറയുമ്പോള്‍ എന്റെ വായില്‍ നിന്നും കാറ്റ് മാത്രമേ വരികയുള്ളു. എനിക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു ഇത്. ഭാവിയില്‍ അത് മാറികിട്ടും എന്നാണ് കരുതുന്നത്”” എന്നാണ് സീമ വിനീതിന്റെ വാക്കുകള്‍.

Read more

വോയിസ് ഫെമിനൈസേഷന്‍ സര്‍ജറിയാണ് സീമ ചെയ്തത്. സര്‍ജറിക്ക് വിധേയായതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റും സീമ പങ്കുവച്ചിരുന്നു. 50-50% ഉള്ള സര്‍ജറിയില്‍ നിന്നും പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തന്റെ ഏറ്റവും വലിയ ആഗ്രഹമായതിനാല്‍ സര്‍ജറിക്ക് വിധേയായി എന്നാണ് സീമ പറഞ്ഞത്.