എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കാന്‍ പോകുന്നത്?..; മോഹന്‍ലാലിന്റെ ഡാന്‍സ് കണ്ട ഷാരൂഖിന്റെ ചോദ്യം! വൈറല്‍

മോഹന്‍ലാലിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍. തന്റെ ‘ജവാന്‍’ ചിത്രത്തിലെ ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് നൃത്തം ചെയ്തതിനാണ് ഷാരൂഖ് താരത്തിന് നന്ദി പറഞ്ഞ് എത്തിയത്. വനിതാ ഫിലിം അവാര്‍ഡ്‌സ് വേദിയിലാണ് മോഹന്‍ലാല്‍ ഡാന്‍സ് ചെയ്തത്. സിന്ദ ബന്ദ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഷാരൂഖ് ഖാന്റെ ഫാന്‍ പേജുകളില്‍ എത്തിയിരുന്നു.

ഫാന്‍ പേജില്‍ എത്തിയ വീഡിയോ എക്‌സില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹന്‍ലാലിന് ഷാരൂഖ് നന്ദി പറഞ്ഞത്. അതിനൊപ്പം തന്റെ വീട്ടില്‍ ഒന്നിച്ച് ഡിന്നര്‍ കഴിക്കാനുള്ള ക്ഷണവും ഷാരൂഖ് മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ട്. കാണാനായി കാത്തിരിക്കുകയാണ് എന്നും ഷാരൂഖ് പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്.

”ഈ ഗാനം എനിക്ക് വളരെ സ്‌പെഷ്യല്‍ ആക്കി മാറ്റിയതിന് നന്ദിയുണ്ട് മോഹന്‍ലാല്‍ സാര്‍. താങ്കള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. ലവ് യു സാര്‍. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാന്‍ കാത്തിരിക്കുകയാണ്. എപ്പോഴാകും അത്? നിങ്ങളാണ് ശരിക്കും സിന്ദ ബന്ദ” എന്നാണ് ഷാരൂഖ് ഖാന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ഷാരൂഖ് ഖാന്റെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമാണ് അറ്റ്‌ലീയുടെ സംവിധാനത്തില്‍ എത്തിയ ജവാന്‍. 1,148.32 കോടി രൂപയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. നയന്‍താര നായികയായ ചിത്രത്തിലെ സിന്ദ ബന്ദ എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more