വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദ്യമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് നടന്‍ ഷാജു ശ്രീധര്‍. മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് ഷാജുവിന്റേത്. നടി ചാന്ദ്‌നിയാണ് താരത്തിന്റെ ഭാര്യ. 21 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്തതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഷാജു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
“”ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ…നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്നങ്ങളും നനവുള്ള ഓര്‍മ്മകളുടെയും 21 വര്‍ഷം….”” എന്ന ചെറിയ കുറിപ്പോടെയാണ് വിവാഹം മുതല്‍ ഇപ്പോള്‍ വരെയുള്ള ചിത്രങ്ങള്‍ ഷാജു ഷെയര്‍ ചെയ്തിരിക്കുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ജിയോക്കുട്ടന്‍ എന്ന പോലീസുകാരനായാണ് ഷാജു വേഷമിട്ടത്. ഷാജുവിന്റെയും ചാന്ദ്‌നിയുടെയും മകള്‍ നീലാഞ്ജനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
Read more
പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചത്. നന്ദന ആണ് ഇവരുടെ മൂത്ത മകള്‍. ടിക് ടോക്കിലൂടെ നന്ദന ശ്രദ്ധേയായിരുന്നു.