'ലിറ്റില്‍ ഹാര്‍ട്‌സ്' തിയേറ്ററില്‍ തളരാന്‍ കാരണം സംഘടിത നീക്കമോ? ഒടുവില്‍ ഒ.ടി.ടിയിലേക്ക്

ഷെയിന്‍ നിഗം-മഹിമ നമ്പ്യാര്‍ കോമ്പോയില്‍ എത്തിയ ‘ലിറ്റില്‍ ഹാര്‍ട്‌സ്’ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. ജൂണ്‍ 7ന് തിയേറ്ററില്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

ചിത്രത്തിന് ആദ്യം മികച്ച പ്രതികരണങ്ങള്‍ ലഭിച്ചെങ്കിലും ചിത്രം തിയേറ്ററില്‍ അത്ര ശ്രദ്ധ നേടിയിരുന്നില്ല. രഞ്ജി പണിക്കര്‍, മാലാ പാര്‍വ്വതി, രമ്യാ സുവി, ഷെയ്ന്‍ ടോം ചാക്കോ, ബാബുരാജ് എന്നിവരും സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. ലൂക്ക് ജോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

സംഗീതം നിര്‍വഹിച്ചിരിക്കുന്നത് കൈലാസാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം സാന്ദ്രാ തോമസും, വില്‍സണ്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, സിനിമയ്‌ക്കെതിരെ സംഘടിത നീക്കങ്ങള്‍ നടക്കുന്നതിനെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു.

ചിത്രം ജൂണ്‍ 7ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാനിരുന്നപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതില്‍ നിഗൂഢതയും സാന്ദ്ര ആരോപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 7ന് തന്നെ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയിരുന്നു.