തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാറായി വാഴുകയാണ് നടി നയന്‍താര. മലയാള സിനിമയിലൂടെ എത്തി തമിഴകത്തിന്റെ താരറാണി പട്ടം കൈപ്പിടിയിലൊതുക്കിയ നയന്‍സ് കോമേഴ്ഷ്യല്‍ സിനിമകള്‍ പോലെ തന്നെ നായികാപ്രാധാന്യമുള്ള സിനിമകളും സൂപ്പര്‍ ഹിറ്റാക്കി അതിവേഗമാണ് തെന്നിന്ത്യന്‍ സിനിമ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചത്. അഭിനയവും സൗന്ദര്യവും ഒരു പോലെ ഒത്തു ചേര്‍ന്ന നടിയ്ക്ക് നയന്‍താര എന്നു പേരിട്ടതിന്റെ കഥ പറയുകയാണ് നടി ഷീല.
“മനസിനക്കരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യന്‍ അന്തിക്കാട് അന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ കുറെ പേരുകളുമായി എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തിരഞ്ഞെടുത്തത്.”
Read more
“നയന്‍താര എന്നാല്‍ നക്ഷത്രമല്ലേ? എല്ലാ ഭാഷയ്ക്കും പറ്റിയ പേരുമാണ്. ഹിന്ദിയിലൊക്കെ പോകുമ്പോള്‍ ഈ പേര് ഗുണമാകുമെന്നും ഞങ്ങള്‍ അന്നു പറഞ്ഞു.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഷീല പറഞ്ഞു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ത്ഥ പേര്. 2003- ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയിലൂടെ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അഭിനയരംഗത്തേക്കുള്ള ഷീലയുടെ മടങ്ങിവരവ്.