മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് നടി ശ്രുതി ഹാസന്‍ സിനിമകളുടെ പ്രമോഷന്‍ ചടങ്ങുകളുടെ ഭാഗമാകാത്തത് എന്ന റിപ്പോര്‍ട്ടുകള്‍ ഈയടുത്ത് പ്രചരിച്ചിരുന്നു. ചിരഞ്ജീവിക്കൊപ്പമുള്ള ‘വാള്‍ട്ടയര്‍ വീരയ്യ’ ചിത്രത്തിന്റെ പ്രീ ലോഞ്ച് ചടങ്ങില്‍ ശ്രുതി പങ്കെടുത്തിരുന്നില്ല. ഇതിനിടെ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിച്ചും താരം രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് ശ്രുതിയുടെ മാനസിക നിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. നടി മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും ചികിത്സ തേടുകയാണ് എന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസന്‍ ഇപ്പോള്‍.
തനിക്ക് മാനസിക പ്രശ്‌നമല്ല പനി ആയിരുന്നു എന്നാണ് നടി വ്യക്തമാക്കുന്നത്. ഇതു പോലുള്ള തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയവല്‍ക്കരണവും അശ്രദ്ധമായ കൈകാര്യം ചെയ്യലുമാണ് മാനസിക ആരോഗ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആളുകളെ ഭയപ്പെടുത്തുന്നത്.
അത് നടക്കില്ല. താന്‍ എപ്പോഴും മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നല്‍കുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കും. തനിക്ക് വൈറല്‍ പനി ആയിരുന്നു. ഇനി നിങ്ങള്‍ക്ക് അത്തരം പ്രശ്‌നം വരികയാണെങ്കില്‍ തെറാപിസ്റ്റിനെ കാണിക്കൂ എന്നാണ് ശ്രുതി പറയുന്നത്.
Read more
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. അതേസമയം, ‘വീര സിംഹ റെഡ്ഡി’, ‘വാള്‍ട്ടയര്‍ വീരയ്യ’ എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. ഈ സിനമകളുടെ മറ്റ് പ്രമോഷന്‍ പരിപാടികളില്‍ ശ്രുതി പങ്കെടുത്തിരുന്നു.