മോതിരം വരെ ഊരി തരുന്ന ആളാണ് ലാല്‍.. ഫെയ്‌സ്ബുക്കിലിട്ട ആ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്: സിദ്ദിഖ്

‘നേര്’ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ തനിക്ക് ഇത്രയും ചീത്തപ്പേര് കിട്ടിയ മറ്റൊരു ചിത്രവും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന് നടന്‍ സിദ്ദിഖ് പറഞ്ഞിരുന്നു. ചിത്രത്തിലെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം സിദ്ദിഖ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഈ ചിത്രത്തെ കുറിച്ച് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ എതിരെയാണ് നില്‍ക്കുന്നതെങ്കിലും റിയല്‍ ലൈഫില്‍ അടുത്ത സുഹൃത്തക്കളാണ് എന്നാണ് സിദ്ദിഖ് പറയുന്നത്. മോതിരം വരെ ഊരി തരുന്ന ആളാണ് മോഹന്‍ലാല്‍ എന്നും സിദ്ദിഖ് പറയുന്നത്. ”രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോമ്പോ.”

”അതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് അത്. ഓപ്പോസിറ്റ് ആണെങ്കില്‍ പോലും പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. റിയലില്‍ അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരി തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്. പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണത്.”

”സിനിമയിലെ ഫോട്ടോ അല്ല. ഞങ്ങള്‍ രണ്ടുപേരും സംസാരിച്ച് നിന്നപ്പോള്‍ അറിയാതെ എടുത്ത ഒരു കാന്‍ഡിഡ് ചിത്രമാണ്. ഇന്ന് ലാല്‍ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാന്‍ അത് അങ്ങനെ കൊടുത്തത്. അതിനും വലിയ സ്വീകരണം തന്നെയാണ്. ഒരുപാട് സന്തോഷം” എന്നാണ് സിദ്ദിഖ് പറയുന്നത്.

നേരത്തെ നേര് സിനിമയുടെ പ്രസ് മീറ്റിനിടെ മോഹന്‍ലാല്‍ സിദ്ദിഖിന് കൈയ്യിലുള്ള മോതിരം ഊരി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതേസമയം, 50 കോടി പിന്നിട്ട് കേരള ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രതികരണവുമായി മുന്നോട്ട് കുതിക്കുകയാണ് നേര്.

View this post on Instagram

A post shared by 𝐀𝐥𝐚𝐧 || @𝐚𝐥𝐱𝐧.𝐦𝐩4 (@alxn.mp4)

Read more