കൈയടികള്‍ക്കിടെ കണ്ണീരണിഞ്ഞ് സിജു വില്‍സണ്‍; വെെറലായി വീഡിയോ

സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരുടെ ആവേശം നിറഞ്ഞ പ്രതികരണങ്ങള്‍ക്കിടെ കണ്ണു നിറഞ്ഞ് നില്‍ക്കുന്ന സിജു വില്‍സൻ്റെ വീഡിയോയാണ് പുറത്ത് വരുന്നത്. വീഡിയോ ഇതിനോടകം തന്നെ വെെറലായി മാറിക്കഴിഞ്ഞു

ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര പുരുഷനെയാണ് ചിത്രത്തില്‍ സിജു എത്തിയിരിക്കുന്നത്.  വിനയൻ തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. കൃഷ്‍ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായത്തിയത്.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്‍ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്‍തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്‍ണ ഗോവിന്ദ്, സ്‍ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.ട

Read more

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.