ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ; സുഡാനി ഫ്രം നൈജീരിയയിലെ പാട്ട് കാണാം

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ ഏതുണ്ടെടാ കാല്‍പ്പന്തല്ലാതെ ഊറ്റംക്കൊള്ളാന്‍ വല്ലാതെ എന്ന ഗാനമെത്തി. ഷഹബാസ് അമനും റെക്സ് വിജയനുമാണ് സുഡാനി ഫ്രം നൈജീരിയയിലെ ഗാനങ്ങളൊരുക്കുന്നത്.

Read more

നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഫ്രിക്കന്‍ വംശജനായ സാമുവല്‍ റോബിന്‍സണ്‍ എന്ന താരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സക്കരിയ്യയും മുഹ്സിന്‍ പരാരിയും ആണ് ചിത്രത്തിന്റെ തിരക്കഥ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.