മമ്മൂക്കയ്ക്കൊപ്പവും മമ്മൂക്കയ്ക്ക് വേണ്ടിയും എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നു; ചിത്രങ്ങളുമായി സുദേവ്

ഭീഷ്മ പര്‍വത്തിന്റെ സെറ്റില്‍ ക്യാമറകളുമായി എത്തുന്ന മമ്മൂട്ടിയെ കുറിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ തുറന്നു പറഞ്ഞിരുന്നു. പല താരങ്ങളുടെ മമ്മൂട്ടി എടുത്ത തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെടുത്ത ഒരു ചിത്രം പങ്കുവെക്കുകയാണ് നടന്‍ സുദേവ് നായര്‍.

തന്നെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എടുത്ത ഫോട്ടോ തനിക്ക് ക്യാമറയില്‍ കാണിച്ചുതരുന്ന മമ്മൂട്ടിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചുവെന്നും സുദേവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്.

”മമ്മൂക്കയ്ക്കൊപ്പം എങ്ങനെ പോസ് ചെയ്യാമെന്ന് പഠിക്കേണ്ടി വന്നതിനൊപ്പം തന്നെ മമ്മൂക്കയ്ക്ക് വേണ്ടി എങ്ങനെ പോസ് ചെയ്യാമെന്ന് കൂടി പഠിച്ചിരിക്കുന്നു. വളരെ അനായാസമായി തനിക്കൊപ്പം എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുകയാണ് മമ്മൂക്ക” എന്നാണ് സുദേവിന്റെ കുറിച്ചിരിക്കുന്നത്.

ഭീഷ്മപര്‍വത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്. ഭീഷ്മപര്‍വത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്. രാജന്‍ എന്നാണ് സുദേവിന്റെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 3ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്.

Read more