മലയാളത്തിന്റ പ്രിയനടന്‍ പൃഥ്വിരാജിന് ഇന്ന് 37-ാം ജന്മദിനമാണ്. പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസകളുമായി താരങ്ങളും ആരാധകരും രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. ഇന്നേ ദിനം തന്നെ പൃഥ്വി നായകനാകുന്ന ഷാജി കൈലാസ് ചിത്രം “കടുവ” പ്രഖ്യാപിച്ചതും ആരാധകര്‍ക്ക് ഇരട്ടി ആവേശം പകര്‍ന്നിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് സുപ്രിയ. ഈ ഒരു വര്‍ഷം ജീവിതത്തില്‍ സംഭവിച്ച് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിയയുടെ പിറന്നാള്‍ ആശംസ.
“ജന്മദിനാശംസകള്‍ പൃഥ്വി! എന്തൊരു വര്‍ഷമായിരുന്നു ഇത്, “9” പോലുള്ള ഒരു ചിത്രം നിര്‍മ്മിക്കുന്നു, “ലൂസിഫറി”നെപ്പോലുള്ള ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്യുന്നു, “ആടുജീവിതം” പോലൊരു ഇതിഹാസസിനിമയില്‍ അഭിനയിക്തുംകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇതെല്ലാം.”
“എന്നാല്‍ എനിക്കും അല്ലിക്കുമൊപ്പം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ഈ വര്‍ഷം കുറച്ച് സമയമേ ലഭിച്ചുള്ളു. ഒരു കുടുംബം എന്ന നിലയില്‍ ചെറിയ ഇടവേളകളില്‍ പോലും ഒന്നിച്ച് ചിലവഴിക്കാന്‍ കിട്ടുന്ന സമയമാണ് ഞങ്ങളുടെ സന്തോഷം. മികച്ച നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം വരും വര്‍ഷവും മനോഹരമാകട്ടേ”- സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Read more
https://www.instagram.com/p/B3piA4rJhuD/?utm_source=ig_web_copy_link