ഇരുവരും ഒന്നിച്ചു കണ്ടാല്‍ ചര്‍ച്ച അതു തന്നെ; ഉറപ്പിച്ച് സുപ്രിയ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ സൃഷ്ടിച്ച ഓളം ചെറുതൊന്നുമല്ല. ചിത്രം 200 കോടി നേടത്തില്‍ വരെ ഉയര്‍ന്നെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒന്നിച്ച് കണ്ടാല്‍ തന്നെ ആരാധകര്‍ ചിന്തിക്കുക എമ്പുരാന്റെ ചര്‍ച്ചയാണോ എന്നാണ്. അതു തന്നെയാണ് ഇപ്പോള്‍ സുപ്രിയയും പറയുന്നത്.

ഇരുവരും അടുത്തിടെ കണ്ടതിന്റെ ചിത്രം പങ്കുവെച്ചാണ് സുപ്രിയയും ഇക്കാര്യം ഉറപ്പിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് എപ്പോഴും എന്നാണ് സുപ്രിയ ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പം ആന്റണി പെരുമ്പാവൂരുമുണ്ട്.

https://www.instagram.com/p/B6i-UQlpA30/?utm_source=ig_web_copy_link

മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. രണ്ടാം ഭാഗം എമ്പുരാന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.