'പ്രതീക്ഷയുടെ അടയാളമാണോ ഈ ഇരട്ട മഴവില്ല്?'; പൃഥ്വിയെ കാത്ത് സുപ്രിയ

ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജ് കൊറോണ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും. ഭാര്യ സുപ്രിയയുടെ ഓരോ സോഷ്യല്‍ മീഡിയയിലും അത് പ്രതിഫലിക്കുന്നുണ്ട്. ഒടുവില്‍ പങ്കുവെച്ച പോസ്റ്റും അത്തരത്തിലാണ്.

“രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്… മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?” “പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു” എന്ന ഹാഷ്ടാഗിനൊപ്പം മഴവില്ലിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.

https://www.instagram.com/p/B-mY8EBJ2Gj/?utm_source=ig_web_copy_link

https://www.instagram.com/p/B-o7Yo0JdWW/?utm_source=ig_web_copy_link

പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. പൃഥ്വിരാജ് സുരക്ഷിതനായി തിരിച്ചെത്തുമെന്നുള്ള ആശ്വാസവാക്കുകളായി ആരാധകരും എത്തിയിരിക്കുകയാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ജോര്‍ദ്ദാനിലെ ഷൂട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.