'ലുക്കാ ചുപ്പി'ക്ക് ശേഷം ബാഷ് മുഹമ്മദിന്റെ പുതിയ ചിത്രം; നായകന്‍ സുരാജ് വെഞ്ഞാറമൂട്

‘ലുക്കാ ചുപ്പി’ക്ക് എന്ന സിനിമയ്ക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ശ്രീകുമാര്‍ അറക്കല്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ദുബായിലാണ്.

ഒരു കോമഡി എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖ്, ലെന, ഗായത്രി അരുണ്‍, സാഗര്‍ സൂര്യ, സുധീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം നല്‍കുന്നത്. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം.

Read more

മനോജാണ് എഡിറ്റങ് നിര്‍വഹിക്കുന്നത്. 2015ലാണ് ബാഷ മുഹമ്മദ് സംവിധാനം ചെയ്ത ‘ലുക്ക ചുപ്പി’ പുറത്തിറങ്ങിയത്. 2016 ലെ നാഷണല്‍ ഫിലിം അവാര്‍ഡില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശവും സിനിമ നേടിയിരുന്നു. ജയസൂര്യ, മുരളി ഗോപി, ജോജു ജോര്‍ജ്, രമ്യ നമ്പീശന്‍, മുത്തുമണി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.