"വളരെക്കാലം ഓർത്തിരിക്കാൻ നന്നായി എഴുതിയ സിനിമയാണിത്''; ഗാർഗിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദിയറിയിച്ച് സൂര്യ

സായ് പല്ലവി പ്രധാന കഥാപാത്രമായ ‘ഗാർഗി’യുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിയിച്ച് സൂര്യ. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത ഒരു കോർട്ട് റൂം ഡ്രാമ ആണ് ഗാർഗി. “ഗാർഗിക്ക് ലഭിച്ച ഗംഭീര സ്വീകരണത്തിന് നന്ദി – ഗാർഗിയിലൂടെ ജോയ്‌ക്കും എനിക്കും നൽകിയ സ്വീകരണത്തിനും. വളരെക്കാലം ഓർത്തിരിക്കാൻ നന്നായി എഴുതിയതും നന്നായി നിർമ്മിച്ചതുമായ ഒരു സിനിമയാണിത്!

പത്രങ്ങൾ, മാധ്യമങ്ങൾ, അഭ്യുദയകാംക്ഷികൾ, പ്രേക്ഷകർ എന്നിവരിൽ നിന്നുള്ള സ്‌നേഹവും ആദരവും ഒരു ടീമെന്ന നിലയിൽ വളരെയധികം സ്പർശിച്ചെന്നും” സൂര്യ ട്വിറ്ററിൽ കുറിച്ചു.

നടൻ സൂര്യയുടെ പ്രൊഡക്ഷൻ ബാനർ ആയ 2 ഡി എന്റർടെയ്ൻമെന്റായിരുന്നു ചിത്രം വിതരണം ചെയ്തത്. ഗാർഗിക്കും ജ്യോതികയ്‌ക്കും തനിക്കും നൽകിയ ഗംഭീര സ്വീകരണത്തിന് നന്ദി. ഒരുപാട് കാലം ഓർത്തിരിക്കാൻ പോന്നതാണ് ഗാർഗി എന്നും നടൻ ട്വീറ്റ് ചെയ്തു.

Read more

അച്ഛനു വേണ്ടി പോരുതുന്ന സാധാരണക്കാരിയായ സ്‌കൂൾ ടീച്ചറുടെ കഥയാണ് ചിത്രം പറയുന്നത്. രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. കാളി വെങ്കട്ട്, ശരവണൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.