വിജയ് വര്‍മയെ ചുംബിച്ച് പ്രണയം വെളിപ്പെടുത്തി തമന്ന? വീഡിയോ വൈറല്‍

നടി തമന്ന പ്രണയത്തില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ വിജയ് വര്‍മയ്‌ക്കൊപ്പമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ണ്ടും പേരും ന്യൂയര്‍ ഇയര്‍ ആഘോഷിക്കാന്‍ ഒന്നിച്ച് ഗോവയില്‍ എത്തിയെന്ന വാര്‍ത്തകളും പരക്കുന്നുണ്ട്.

ഇരുവരും ഒന്നിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോവയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിലെ ന്യൂ ഇയര്‍ ആഘോഷത്തിലാണ് താരങ്ങള്‍ പങ്കെടുത്തത്. ആഘോഷത്തിനിടയില്‍ പരസ്പരം കെട്ടിപിടിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം.

താരങ്ങളുടെ മുഖം വ്യക്തമല്ലെങ്കിലും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം അനുസരിച്ചാണ് സോഷ്യല്‍ മീഡിയ അത് തമന്നയും വിജയും ആണെന്ന നിഗമനത്തിലെത്തിയത്.

തമന്നയുടെ ഫാന്‍സ് പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും തമ്മിലുള്ള പരിചയത്തെക്കുറിച്ച് പോലും ഇതുവരെ വെളിപ്പെടുത്താത്ത താരങ്ങള്‍ ‘ലസ്റ്റ് സ്റ്റോറീസ് 2’ ല്‍ ഒന്നിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Read more

ആലിയ ഭട്ടിനൊപ്പമുള്ള ‘ഡാര്‍ലിങ്ങ്സ്’ ആണ് വിജയ്യുടെ അവസാനം റിലീസ് ചെയ്ത ചിത്രം. ദിലീപ് ചിത്രം ‘ബാന്ദ്ര’യിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു.