തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ക്രൗഡ് പുള്ളര്‍ സീസണുകളില്‍ ഒന്നാണ് ദീപാവലി , എന്നാല്‍ ഇത് ഇത്തവണ തമിഴ് സിനിമാ വ്യവസായത്തെ കൈവിടുന്ന മട്ടാണ് കാണുന്നതന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രങ്ങളുടെ ബുക്കിംഗില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാറ്റം കനത്ത പ്രഹരമായിരിക്കും തമിഴ് സിനിമാ വ്യവസായത്തിനേല്‍പ്പിക്കുക.
This is completely unacceptable! @KarurCinemas All theatres screening Prince and Sardar charging ₹220 from friday to next week Wednesday. Daylight robbery, epdi padatha paaka varumnu thonum? Karur is worst interms of movie experience, tbh.
— Manoj Prabagar (@ManojPrabagar) October 19, 2022
ഇത്തവണ റിലീസിന് ശേഷം പ്രേക്ഷകരുടെ തള്ളിക്കയറ്റം പ്രതീക്ഷിക്കാനും കാരണങ്ങളൊന്നുമില്ല. ദീപാവലി റിലീസായി ് വലിയ വലിയ ചിത്രങ്ങളൊന്നും തീയേറ്ററുകളിലെത്തുന്നില്ല എന്നത് തന്നെയാണ് ഈ പ്രതീക്ഷ തകര്‍ക്കുന്നതിന് പിന്നില്‍. തമിഴ് സിനിമകള്‍ക്കുള്ള അഡ്വാന്‍സ് ബുക്കിംഗുകളില്‍ സര്‍ദാര്‍ (കാര്‍ത്തി), പ്രിന്‍സ് (ശിവകാര്‍ത്തികേയന്‍) എന്നീ ചിത്രങ്ങള്‍ക്കാണ് ഇടിവ് നേരിട്ടിരിക്കുന്നത്.
Diwali releases booking status#Prince#Sardar
98% Green
1% Orange
1% RedOnly +VE word of mouth will create magic for weekend bookings
Ithula flat 200 rs for a week vera vachi aniyayam panranga
130/150 will be good (intha rate iruntha, ticket bookings will be more now) pic.twitter.com/obrfm0LiHY
— arunprasad (@Cinephile05) October 20, 2022
തമിഴ്നാട്ടില്‍ ഒരു സിനിമാ ടിക്കറ്റിന്റെ ശരാശരി അടിസ്ഥാന നിരക്ക് 100 മുതല്‍ 120 രൂപ വരെ ആയിരുന്നു എന്നാല്‍ ഉത്സവ സീസണില്‍ ഈ വില 200 രൂപയായി വര്‍ധിപ്പിച്ചു. 2022 ഒക്ടോബര്‍ 21 മുതല്‍ [വെള്ളിയാഴ്ച] മുതല്‍ 2022 ഒക്ടോബര്‍ 24 വരെ [തിങ്കള്‍] റിലീസിന്റെ ആദ്യ നാല് ദിവസങ്ങളില്‍, സര്‍ദാര്‍, പ്രിന്‍സ് ടിക്കറ്റുകള്‍ അധിക ചാര്‍ജിന് വില്‍ക്കുന്നുണ്ട്.
Pollachi la #Prince & #Sardar Rs 190 ticket price
Ponniyin Selvan in same theatre charges Rs 120.Yosikama cancelled proceeding further, Review Nalla irundha papom. Ilati OTT heyyyy!
— AG (@arunrp555) October 20, 2022
Read more
സര്‍ദാര്‍ പ്രിന്‍സ് എന്നീ ചിത്രങ്ങളിലാണ് സിനിമാ നിര്‍മാതാക്കളുടെ പ്രതീക്ഷ. ഇവ രണ്ടും 2022 ഒക്ടോബര്‍ 21 ന് റിലീസ് ചെയ്യും. പ്രതീക്ഷ തള്ളിക്കയറ്റം റിലീസിന് ശേഷം സംഭവിച്ചില്ലെങ്കില്‍ ഇത്തവണ കനത്ത നഷ്ടമാണ് തമിഴ് സിനിമാ വ്യവസായത്തെ കാത്തിരിക്കുന്നത്. അതേസമയം, നാലാം ആഴ്ചയിലേക്ക് കടക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.