കെജിഎഫ് ബുദ്ധിശൂന്യമെന്ന് തെലുങ്ക് സംവിധായകന്‍, ട്രോളി ആരാധകര്‍

ബ്രഹ്‌മാണ്ഡ വിജയം കൈവരിച്ച കന്നഡ സിനിമയാണ് ‘കെജിഎഫ്’. ഇപ്പോഴിതാ തെലുങ്ക് ് സംവിധായകന്‍ വെങ്കിടേഷ് മഹാ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ‘കെജിഎഫ്’ തികച്ചും അര്‍ത്ഥശൂന്യവും ബുദ്ധിശൂന്യവുമായ സിനിമയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

നായകന്റെ അമ്മ പണക്കാരനാകാന്‍ മകന്‍ എന്ത് വേണമെങ്കിലും ചെയ്‌തോളു എന്ന് പറയുന്നുവെന്നും കെജിഎഫിലെ ആളുകളെ ഉപയോഗിച്ച് നായകന്‍ സമ്പത്തുണ്ടാക്കുന്നുവെന്നും പകരം അവര്‍ക്ക് ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്ക് ് സംവിധായകരുടെ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂവിലാണ് സംവിധായകന്‍ കെജിഎഫിനെ കളിയാക്കി സംസാരിച്ചത്. ലോകമെമ്പാടും വന്‍ വിജയമായ മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ വെങ്കിടേഷിന് എന്തവകാശമുണ്ടെന്ന് ആരാധകരും പ്രേക്ഷകരും ചോദ്യങ്ങള്‍ ഉന്നയിച്ചു.

Read more

ആകെ രണ്ടു ചിത്രങ്ങള്‍ അതില്‍ ഒരെണ്ണം റീമേയ്ക്ക് മാത്രം സംവിധാനം ചെയ്്ത സംവിധായകന് കെഎജിഎഫിനെ കുറ്റം പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.