'തല്ലുമാല' ഇനി തെലുങ്കിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കിയത് 85 ലക്ഷത്തിന്!

ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ‘കല്‍ക്കി’, ‘കൃഷ്ണ ആന്‍ഡ് ഹിസ് ലീല’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ സിദ്ധു ജൊന്നലഗദ്ദ ചിത്രത്തില്‍ നായകനാകും എന്നാണ് സിനിമാ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. തെലുങ്കിലെ ഒരു പ്രമുഖ വിതരണ കമ്പനി തല്ലുമാലയുടെ അവകാശം 85 ലക്ഷത്തിന് സ്വന്തമാക്കിയതായാണ് സൂചന.

എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍ 50 കോടിയോട് അടുക്കുകയാണ്. കേരളത്തില്‍ നിന്നും മാത്രം 25 കോടിക്കടുത്താണ് തല്ലുമാലയുടെ ഇതുവരെയുള്ള കളക്ഷന്‍. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു മലയാള ചിത്രവും ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം വാരത്തിലേക്ക് കടന്നിട്ടില്ല.

Read more

കേരളത്തില്‍ മാത്രം 231 സെന്ററുകളിലാണ് എത്തിയ ചിത്രം വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വെള്ളിയാഴ്ച തന്നെ എത്തി. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസും ആയിരുന്നു ചിത്രം.