തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ശ്രീ രഞ്ജിനി വിവാഹിതയായി. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി.രവീന്ദ്രനാണ് വരന്‍. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്.
“മൂക്കുത്തി” എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി ശ്രദ്ധ നേടുന്നത്. അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. “പോരാട്ടം”,”അള്ള് രാമേന്ദ്രന്‍” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.
Read more
ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം “തണ്ണീര്‍മത്തന്‍ ദിനങ്ങള്‍” എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.