പ്രതീക്ഷ കാത്ത് തരുണ്‍ മൂര്‍ത്തി; 'സൗദി വെള്ളയ്ക്ക്', പ്രേക്ഷക പ്രതികരണം

‘ഓപ്പറേഷന്‍ ജാവ’യ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയ ‘സൗദി വെള്ളയ്ക്ക’ സിനിമയ്ക്ക് മികച്ച പ്രതികരണം. തരുണ്‍ മൂര്‍ത്തി പ്രതീക്ഷ തെറ്റിച്ചില്ല, റിയലിസ്റ്റിക് ആയും ഇമോഷണല്‍ ആയും കണക്ട് ചെയ്യുന്ന സിനിമ എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

ഈ അടുത്ത കാലത്ത് കണ്ടതില്‍ ഏറെ വൈകാരികമായി പിടിച്ചിരുത്തിയ സിനിമയാണ് സൗദി വെള്ളക്ക എന്ന് തന്നെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സൗദി വെള്ളക്കയുടെ തിരക്കഥയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാന മികവുമാണ് സിനിമയുടെ പ്രധാന പ്ലസ് പോയന്റ് എന്നും പ്രേക്ഷകര്‍ പറയുന്നു.

”മഴ പെയ്തു കഴിഞ്ഞാല്‍ കുട എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. ഒറ്റ ഡയലോഗില്‍ സിനിമ അതിന്റെ വ്യാപ്തി പ്രകടമാക്കുന്നുനിയമവ്യവഹാരങ്ങളുടെ കാലതാമസം എത്ര ജീവിതങ്ങളാണ് ഇല്ലാതാകുന്നത് എന്നതിന്റെ നേര്‍കാഴ്ചയാണ് സൗദി വെള്ളക്ക” എന്നാണ് ഒരു പ്രേക്ഷന്‍ കുറിച്ചിരിക്കുന്നത്.

സിനിമയിലെ പ്രധാന കഥാപാത്രമായ ആയിഷ റാവുത്തറിനെ അവതരിപ്പിച്ച ദേവി വര്‍മ്മയ്ക്ക് വലിയ അഭിനന്ദനം തന്നെ ലഭിക്കുന്നുണ്ട്. ഒപ്പം മറ്റ് അഭിനേതാക്കളുടെ പ്രകടനത്തിനും കാസ്റ്റിംഗിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലുക്മാന്‍, ബിനു പപ്പു, സിദ്ധാര്‍ഥ് ശിവ, സുജിത്ത് ശങ്കര്‍, ഗോകുലന്‍, റിയ സെയ്റ, ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്ദീപ് സേനന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരീന്ദ്രനാണ് ചിത്രത്തിന്റെ സഹ നിര്‍മാതാവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം ശരണ്‍ വേലായുധനും ചിത്രസംയോജനം നിഷാദ് യൂസഫുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.