അത് അവന്റെ വിജയം; രണ്‍ബീറിന്റെ 'പ്ലേബോയ്'ഇമേജിനെക്കുറിച്ച് അന്ന് റിഷി പറഞ്ഞത്

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം നിറഞ്ഞു നിന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. പല നടിമാരുമായുള്ള പ്രണത്തിനൊടുവില്‍ രണ്‍ബീര്‍ തന്റെ ജീവിതപങ്കാളിയായി ആലിയ ഭട്ടിനെ തിരഞ്ഞെടുത്തു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രിലിലാണ് ഇരുവരും വിവാഹിതരാവുന്നത്. റിഷി കപൂര്‍ മരിച്ചിട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് മകന്‍ വിവാഹിതനാവുന്നതും.

ഇപ്പോഴിതാ 2013ല്‍ ഒരു അഭിമുഖത്തില്‍ റിഷി കപൂര്‍ മകന്റെ പേരിനൊപ്പം പ്ലേബോയ് ഇമേജ് വന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. രണ്‍ബീറിന്റെ പേരിനൊപ്പം കാസനോവ എന്ന ഇമേജ് അത് അവന് മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയതാണ്. അവന്‍ അങ്ങനെയുള്ള ഒരാളല്ല.

ഇനിയിപ്പോള്‍ അവന്‍ അങ്ങനെയാണെങ്കില്‍, ഏതൊരു പെണ്‍കുട്ടിയും അവനോട് ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതവന്റെ വിജയമാണ്. ഇപ്പോള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ എന്റെ പ്രായത്തില്‍ എത്തുമെന്നും’ റിഷി പറയുന്നു.

Read more

രണ്‍ബീറിനിത് ഒരു ആത്മസഖിയെ കണ്ടെത്താനുള്ള പ്രായമാണ്. എ ബി സി ഡി എന്നിങ്ങനെ അവന്‍ എല്ലാവരെയും കാണുന്നുണ്ട്. അത് ഞാന്‍ വീടിനുള്ളില്‍ ഇരുന്ന് അറിയുന്നുമുണ്ട്. എന്നാല്‍ എ യ്ക്ക് ബിയെ കുറിച്ചും സി യ്ക്ക് ഡി യെ കുറിച്ചും അറിയുമെന്ന് കരുതുന്നില്ല. പക്ഷേ ജോലിക്കാര്‍ക്ക് ഇതൊക്കെ അറിയാം. ഞാനിപ്പോഴും എന്റെ വീട്ടിലെ മേലധികാരിയാണ്. എല്ലാ വാര്‍ത്തകളും എന്റെ ചെവിയില്‍ എത്തും’ എന്നും റിഷി കപൂര്‍ പറഞ്ഞിരുന്നു.