സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബര്‍. അമ്പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്. വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം എന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ അറിയിച്ചു.
ഇതര ഭാഷ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്ററുകള്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇതോടെ ജനുവരി 13-ന് റിലീസിനെത്തുന്ന വിജയ് ചിത്രം “മാസ്റ്റര്‍” ആശങ്കയിലാണ്. തിയേറ്ററുകള്‍ തുറന്നില്ലെങ്കില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ല.
ജനുവരി ഒന്നിനാണ് അഞ്ചാം തിയതി മുതല്‍ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ഫിലിം ചേംബറും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും യോഗം ചേര്‍ന്നിരുന്നു. തിയേറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ല എന്നായിരുന്നു ഡിസ്ട്രിബ്യൂഷന്റെ തീരുമാനം.
Read more
50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ, മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും സിനിമ തരാന്‍ നിര്‍മ്മാതാക്കള്‍ക്കും സാധിക്കില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.