2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ എംഎസ് ധോണിയുടെ വരവിനോട് ചെപ്പോക്ക് കാണികളുടെ പ്രതികരണം കണ്ട് ഞെട്ടിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രവീന്ദ്ര ജഡേജയുടെ റൺഔട്ടിനെ തുടർന്ന് ആണ് ജയിക്കാൻ 4 റൺ മാത്രം വേണ്ടെന്ന അവസ്ഥയിലാണ് ധോണി ക്രീസിൽ എത്തിയത്.
സിഎസ്‌കെ വളരെ എളുപ്പത്തിൽ റൺ ചെയ്‌സ് പൂർത്തിയാകുമെന്ന് തോന്നിയ അവസരത്തിലാണ് വിഘ്‌നേഷ് പുത്തൂർ അതിഗംഭീര സ്പെൽ എറിഞ്ഞ് ചെന്നൈയെ വരിഞ്ഞ് മുറുക്കിയതും ടീമിനെ സമ്മർദ്ദത്തിലാക്കിയതും. എന്തായാലും രചിൻ രവീന്ദ്രയുടെ കൂടെ റൺ ചെയ്‌സ് പൂർത്തിയാക്കാൻ ധോണി എത്തിയപ്പോൾ സ്റ്റേഡിയം ആവേശത്തിലായി.
ഒരു പതിറ്റാണ്ടിനുശേഷം സിഎസ്‌കെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയ അശ്വിൻ, ധോണിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ
“എംഎസ് ധോണി ചെന്നൈയിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ഞങ്ങൾ ശരിക്കും ഞെട്ടി. കളിയുടെ എല്ലാ കാര്യങ്ങളും ഞാൻ മറന്ന് പോയി. വ്യക്തമായും, എംഎസ് ധോണിക്ക് ഒരുപാട് ആരാധകർ ഉണ്ട്. സിഎസ്‌കെ ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള അയാൾക്കുള്ള സ്വീകരണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ആരാധകരുടെ ശബ്ദം അവിശ്വനിയം ആയിരുന്നു” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
2024 ഐപിഎൽ സീസണിന് ശേഷം എംഎസ് ധോണിയുടെ തിരിച്ചുവരവ് ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ കണ്ടത്.