'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' കൊള്ളാലോ...; ടൊവീനോ ചിത്രത്തിന്റെ ടീസര്‍

ടൊവീനോ തോമസിനെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു”വിന്റെ ടീസര്‍ റിലീസ് ചെയ്തു. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ രണ്ട് ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമായി ടീസര്‍ ട്രെന്‍ഡിംഗില്‍ എട്ടാമതുണ്ട്.

മലയാള ചലച്ചിത്ര പ്രവര്‍ത്തകന് ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി കിട്ടുന്നതാണ് പ്രമേയം. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മധു അമ്പാട്ടാണ് ഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലിന്റെതാണ് സംഗീതം. ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

Read more

നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉയരെയില്‍ പാര്‍വതിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തതിന് പിന്നാലെ കല്‍ക്കി, ലൂക്ക, വൈറസ്, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി, ജോ, ആരവം, പതിനെട്ടാംപടി തുടങ്ങി പത്തോളം ചിത്രങ്ങളാണ് ടൊവീനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.