ടൊവിനൊ തോമസിന്റെ ത്രില്ലര്‍ ചിത്രം 'കള', ടീസര്‍ പുറത്ത്

ടൊവിനൊ തോമസിനെ നായകനാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന “കള” സിനിമയുടെ ടീസര്‍ പുറത്ത്. ത്രില്ലർ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 97 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. ഒരു മിനിറ്റിന് അടുത്ത് ദൈര്‍ഘ്യമുള്ള ടീസറില്‍ സിനിമയിലെ ധാരാളം കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്.

ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും കള എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ലാല്‍, ദിവ്യ പിള്ള, ആരിഷ്, 18ാം പടി ഫെയിം നൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തെ കളയുടെ ചിത്രീകരണ വേളയിലാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങള്‍ ചെയ്യുന്നതിനിടെ വയറില്‍ പരിക്കേല്‍ക്കുകയായിരുന്നു. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് കള. യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ടൊവിനോ തോമസ്, രോഹിത് വി.എസ്, അഖില്‍ ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ചാമന്‍ ചാക്കോ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read more

ശബ്ദസംവിധാനം-ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍-ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയകൃഷ്ണ, ആക്ഷന്‍ കൊറിയോഗ്രഫി-ഭാസിദ് അല്‍ ഗാസ്സലി, ഇര്‍ഫാന്‍ അമീര്‍, സ്റ്റണ്ട്-ഫോണിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍. പിആര്‍ഒ മഞ്ജു-ഗോപിനാഥ്.